ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നത്.
ഗാസിമാര്‍ സ്ട്രീറ്റിലെ മുഹമ്മദ് താജുദീന്‍ അജ്മല്‍ എന്നയാളുടെ വീട്ടില്‍ പരിശോധന നടത്തി. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. 2 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.
2006ലെ ട്രെയിന്‍ ബോംബാക്രമണക്കേസ് പ്രതി വഹീദ് ഷെയ്ക്കിന്റെ മുംബൈയിലെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തുകയാണ്. എന്‍ഐഎ സംഘത്തെ അകത്തേക്ക് കടത്തിവിടാതെ തടയുകയും പരിശോധനയ്ക്ക് ആദ്യം ലീഗല്‍ നോട്ടീസ് കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തന്റെ വീടിന്റെ വാതിലും ക്യാമറകളും തകര്‍ത്തുവെന്ന് വഹീദ് ഷെയ്ഖ് ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. പിഎഫ്‌ഐയുടെ 12 ദേശീയ നേതാക്കള്‍ക്കടക്കം 19 പേര്‍ക്കെതിരെ എന്‍ഐഎ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചിരുന്നു.
Post Your Comments