കൊച്ചി: അഞ്ച് ജില്ലാ ജഡ്ജിമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.ബി സ്‌നേഹലത ഉള്‍പ്പെടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാര്‍ശ.
Read Also: കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെറുപയര്‍
ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറി. എം.ബി സ്‌നേഹലത, ജോണ്‍സണ്‍ ജോണ്‍, പി കൃഷ്ണകുമാര്‍, ജി ഗിരീഷ്, സി പ്രദീപ്കുമാര്‍ എന്നിവരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. എം.ബി സ്‌നേഹലത കൊല്ലം ജില്ല ജഡ്ജിയും, ജോണ്‍സണ്‍ ജോണ്‍ കല്‍പ്പറ്റ ജില്ല ജഡ്ജിയുമാണ്.
തൃശൂര്‍ ജില്ലാ ജഡ്ജിയാണ് ജി ഗിരീഷ്. സി പ്രദീപ്കുമാര്‍ കോഴിക്കോട് ജില്ല ജഡ്ജിയാണ്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് പി കൃഷ്ണകുമാര്‍. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാര്‍ശ. ജസ്റ്റിസ് എസ്. മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ചേര്‍ന്ന ഹൈക്കോടതി കൊളീജിയം നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം.
Post Your Comments