വിവിധ ആവശ്യങ്ങൾക്കായി പുറത്തുപോകുമ്പോൾ ഹോട്ടലുകളിൽ മുറി വാടകയ്ക്ക് എടുക്കുന്നവരാണ് മിക്ക ആളുകളും. മിതമായ വിലയാണ് പല ഹോട്ടലുകളും വാടകയായി ഈടാക്കാറുള്ളത്. എന്നാൽ, ഒരു രാത്രി താമസിക്കാൻ 2 ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നാലോ? പെട്ടെന്ന് കേൾക്കുമ്പോൾ നെറ്റി ചുളിയുമെങ്കിലും സംഭവം അങ്ങ് രാജസ്ഥാനിലാണ്. ആഡംബര ഹോട്ടലുകളുടെ പറുദീസയായ രാജസ്ഥാനിൽ ഇന്റിമേറ്റ് ലക്ഷ്വറി ഹോട്ടൽസ് ബ്രാൻഡായ പോസ്റ്റ് കാർഡ് ഹോട്ടൽ ആരംഭിക്കുന്ന പുതിയ ഹോട്ടലിന്റെ ചാർജാണ് 2 ലക്ഷം രൂപ.
രാജസ്ഥാനിലെ റൺ ഥം ഭോർ വനമേഖലയിലുള്ള ഈ ഹോട്ടലിൽ ഒരു രാത്രി താമസിക്കാൻ 1.95 ലക്ഷം രൂപയാണ് നിരക്ക്. നികുതിയും മറ്റും ഉൾപ്പെടുമ്പോൾ ഇത് 2 ലക്ഷം രൂപയോളമാകും.1,950 സ്ക്വയർഫീറ്റ് വലിപ്പമുള്ള ഓരോ മുറികളിലും പ്രൈവറ്റ് പൂൾ അടക്കമുള്ളവ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാഡംബര ഹോട്ടൽ ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് കാർഡിന്റെ പുതിയ നീക്കം. രാജസ്ഥാന് പുറമേ, തിരുപ്പതി, ഗോവ, മഷോബ്ര, ഹിമാലയത്തിലെ കന ടൈഗർ റിസർവ് എന്നിവിടങ്ങളിലും ആഡംബര ഹോട്ടൽ നിർമ്മിക്കാൻ പോസ്റ്റ് കാർഡ് പദ്ധതിയിടുന്നുണ്ട്.
Also Read: ഇസ്രായേൽ-ഹമാസ് യുദ്ധം: ഗാസ തിരിച്ചുപിടിച്ചതായി ഇസ്രായേൽ, മരണസംഖ്യ 3000 കടന്നു
Post Your Comments