PathanamthittaKeralaLatest NewsNewsCrime

ആഡംബര ഹോട്ടലില്‍ ആഴ്ചകളോളം താമസം, വാടക തുക 3,17,000 രൂപ നൽകാതെ മുങ്ങി: മനു മോഹന്‍ പിടിയിൽ

കട്ടപ്പന: ആഡംബര ഹോട്ടലിൽ താമസിച്ചശേഷം വാടക നൽകാതെ മുങ്ങി നടന്നിരുന്ന പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനിൽ മനു മോഹൻ(29) അറസ്റ്റിൽ. അണക്കരയിലെ ആഡംബര ഹോട്ടലില്‍ കുടുംബസമേതം താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത വകയില്‍ 3,17,000 രൂപ നല്‍കാതെ മുങ്ങിയ കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 2020 ഡിസംബർ 18 മുതൽ മാർച്ച് 9 വരെയാണ് അണക്കരയിലെ ഹോട്ടലിൽ ഗുജറാത്ത് സ്വദേശിനിയായ ഭാര്യയ്ക്കൊപ്പം പ്രതി താമസിച്ചത്.

A;so Read: കുടുംബകലഹം: ഭര്‍ത്താവിന്റെ കുത്തേറ്റു ഭാര്യ മരിച്ചു, കുത്തിപ്പരുക്കേല്‍പ്പിച്ചത് നിരവധി തവണ

ബിസിനസ് ആവശ്യത്തിനാണെന്നു വിശ്വസിപ്പിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. പണം കൊടുക്കാതെ ഹോട്ടലിൽ നിന്നു മുങ്ങിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഹോട്ടലുടമ വണ്ടൻമേട് പൊലീസിൽ പരാതി നൽകി. കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തില്‍ ഗോവയില്‍ നിന്നാണ് മനു മോഹനെ പിടികൂടിയത്. ഗോവയിൽ താമസിച്ചിരുന്ന സ്ഥലത്തും പണം നൽകാനുണ്ട്. മാസം 45,000 രൂപ വാടക വരുന്ന ഫ്ലാറ്റിലായിരുന്നു താമസം.

കൂടാതെ കാറും വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചിരുന്നു. ഫ്ലാറ്റ് വാടക ഇനത്തിൽ 65,000 രൂപ നൽകാനുണ്ട്. പണം നൽകാതെ മുങ്ങാൻ തയാറെടുക്കുമ്പോഴാണ് പിടിയിലായത്. സാമ്പത്തികത്തട്ടിപ്പു കേസുകളും പ്രതിക്കെതിരെ നിലവിലുണ്ട്. കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ എസ്‌ഐ സജിമോന്‍ ജോസഫ്, എഎസ്‌ഐ ബേസില്‍ പി.ഐസക്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടോണി ജോണ്‍, വി.കെ.അനീഷ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button