പാരിസ്: 45 മില്ല്യണ്‍ യൂറോ (50 മില്ല്യണ്‍ ഡോളര്‍) വില വരുന്ന വജ്രം മോഷണം പോയതായി പരാതി.. പാരിസിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്നാണ് വജ്രം മോഷണം പോയതായി സ്ത്രീയുടെ പരാതി. രത്‌നങ്ങള്‍ പരിശോധിക്കുന്ന വിദഗ്ദരാണെന്ന് പരിചയപ്പെടുത്തിയ രണ്ട് ആളുകളാണ് മോഷണം നടത്തിയതെന്നാണ് ആരോപണം.
സെന്‍ട്രല്‍ പാരീസിലെ അവന്യൂസ് ഡെസ് ചമ്പസ് എലിസീസിനു സമീപത്തുള്ള ഹോട്ടലിലാണ് മോണം നടന്നത്. കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പാരിസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു. സായുധ മോഷണം, ഗൗരവതരമായ മോഷണം, അഴിമതി എന്നിവയെ കൈകാര്യം ചെയ്യുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മെയ് 13 ന് ഗിനിയില്‍നിന്നുള്ള യുവതിക്ക് വാന്‍വിക്കിലെ ഹോട്ടലില്‍ തന്റെ 43.5 കാരറ്റ് വജ്രം പരിശോധിക്കാന്‍ അപ്പോയിന്റ്മെന്റ് ലഭിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ഈലുകള്‍ വന്ന് ഹോട്ടലിലെ ബാറില്‍ വച്ച് ഈ സ്ത്രീയോട് സംസാരിക്കുകയും ഇവരുടെ കൈവശമുള്ള വജ്രം പരിശോധിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്കു ശേഷം അടുത്തുള്ള വനിതാ സ്‌റ്റേഷനില്‍ എത്തി തന്റെ വജ്രം നഷ്ടപ്പെട്ടതായി ഇവര്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ അക്കൗണ്ടും മറ്റു വിവരങ്ങളും പരിശോധിച്ച ശേഷം പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments