വിഴിഞ്ഞം: പനത്തുറ പൊഴിക്കരയിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കവെ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാച്ചല്ലൂർ കൊല്ലംതറ കാവിൻ പുറത്ത് കാർത്തികയിൽ അനിൽകുമാറിന്റെയും ബിന്ദുലേഖയുടെയും മകൻ വിഷ്ണു എന്ന് വിളിക്കുന്ന അംജിത്തിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്.
Read Also : ഉള്ളിക്കൽ ടൗണിൽ ജനവാസ മേഖലയിൽ കാട്ടാന ശല്യം: ഭയന്നോടിയ നിരവധി പേർക്ക് പരിക്ക്
ഇന്നലെ രാവിലെ 11 മണിയോടെ കോവളം ലൈറ്റ് ഹൗസിൽ നിന്നും 3 നോട്ടിക്കൽ മൈൽ ഉള്ളിലായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.30 ഓടെയാണ് അംജിത്തിനെ കടലിൽ കാണാതായത്. തീരസംരക്ഷണ സേനയും വിഴിഞ്ഞം തീരദേശ പൊലീസും തെരച്ചിൽ നടത്തി വരവെയാണ് മൃതദേഹം കണ്ടെത്തിയത്. തെരച്ചിൽ നടത്തുകയായിരുന്ന തീര സംരക്ഷണ സേനയുടെ പട്രോൾബോട്ടാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
അംജിത്ത് ഇരട്ട സഹോദരനായ ആശിഷിനും മറ്റ് മൂന്നു സുഹൃത്തുക്കൾക്കും ഒപ്പം കുളിക്കാനായി പനത്തുറ പൊഴിക്കരയിൽ എത്തിയതായിരുന്നു. കടലിൽ കുളിക്കുന്നതിനിടയിൽ അഞ്ചു പേരും ശക്തമായ തിരയിൽപ്പെടുകയായി രുന്നു. മറ്റുള്ളവർ കരയക്ക് കയറിയെങ്കിലും അംജിത്തിനെ കാണാതാവുകയായിരുന്നു. പട്ടം സെൻറ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അംജിത്ത്.
Post Your Comments