കണ്ണൂർ: കണ്ണൂർ ഉളിക്കൽ ടൗണിനടുത്ത് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. കാട്ടാനയെ തുരത്താനുള്ള ഊർജിത ശ്രമങ്ങളാണ് വനംവകുപ്പ് നടത്തുന്നത്. കാട്ടാനയെ പകൽ കാട്ടിലേക്ക് തുരത്തുക ബുദ്ധിമുട്ടാണെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണിത്. കാട്ടാനയെ ഭയന്നോടിയ നിരവധി പേർക്ക് പരിക്കേറ്റു.
Read Also: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയുടെ വീട്ടില്‍ സിബിഐ റെയ്ഡ്
ജനവാസ മേഖലയായതിനാൽ ആനയെ പകൽ സമയം തുരത്തുന്നത് പ്രായോഗികമല്ലെന്നാണ് സജീവ് ജോസഫ് എംഎൽഎ വ്യക്തമാക്കിയത്. രാത്രിയിൽ കാട്ടാനക്ക് സഞ്ചാര പാത ഒരുക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.ആന ആദ്യം നിലയുറപ്പിച്ചിരുന്നത് ഉളിക്കലിൽനിന്ന് ഇരിട്ടിയിലേക്കുള്ള പ്രധാന പാതയോട് ചേർന്നുള്ള ലത്തീൻ പള്ളിക്ക് സമീപത്തെ പറമ്പിലായിരുന്നു. ഇവിടെനിന്ന് പടക്കം പൊട്ടിച്ച് സമീപത്തെ കശുമാവിൻ തോട്ടത്തിലേക്ക് ആനയെ തുരത്തിയെങ്കിലും വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി.
Read Also: താമരശേരി ചുരത്തിൽ വലിയ പാറക്കല്ല് അടർന്നുവീണു: വാഹനങ്ങൾ ഇല്ലാത്തതിനാൽ ഒഴിവായത് വൻ അപകടം
Post Your Comments