രാജ്യത്തുടനീളമുള്ള സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർശന ജാഗ്രതാ നിർദ്ദേശം. ക്രമക്കേടുകൾ കണ്ടെത്തിയാൽ ലൈസൻസ് അടക്കമുള്ളവ റദ്ദ് ചെയ്യാനാണ് ആർബിഐയുടെ തീരുമാനം. ഇത്തരത്തിൽ, ഈ വർഷം ഇതുവരെ എട്ട് സഹകരണ ബാങ്കുകളുടെ ലൈസൻസാണ് ആർബിഐ റദ്ദ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ, വിവിധ സഹകരണ ബാങ്കുകൾക്ക് 114 തവണ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ക്രമക്കേടുകൾ കൂടിവരുന്ന സാഹചര്യത്തിൽ സഹകരണ ബാങ്കുകളിൽ കർശന നിരീക്ഷണം നടത്താനാണ് ആർബിഐയുടെ തീരുമാനം.
നിയമപ്രകാരമുള്ള മൂലധനത്തിന്റെ കുറവ്, വരുമാനത്തിന്റെ കുറവ്, ബാങ്കിംഗ് റെഗുലേഷൻ നിയമങ്ങളുടെ ലംഘനം എന്നീ ക്രമക്കേടുകൾ കണ്ടെത്തിയതിന് തുടർന്നാണ് എട്ടോളം ബാങ്കുകളുടെ ലൈസൻസ് റദ്ദ് ചെയ്തത്. ആർബിഐയുടെ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കൽ, കറണ്ട് അക്കൗണ്ടുകളിലെ തുകയ്ക്ക് പലിശ നൽകാതിരിക്കുക, കെവൈസി നിയമങ്ങൾ പാലിക്കുന്നതിലെ വീഴ്ച എന്നിവ കണക്കെടുത്താണ് പിഴ ചുമത്തിയിട്ടുള്ളത്. ഇത്തരം സഹകരണ ബാങ്കുകളിൽ നിന്ന് 25,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയാണ് ആർബിഐ പിഴ ഇനത്തിൽ ഈടാക്കുന്നത്.
Also Read: എസ്.എന്‍.സി. ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Post Your Comments