Latest NewsNewsInternational

നിജ്ജാറിനെ വധിച്ചത് ചൈനയാകാം എന്ന് ആരോപണം, ഇന്ത്യയെയും കാനഡയെയും തെറ്റിദ്ധരിപ്പിക്കാനാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കാനഡയില്‍ വെച്ച് വധിച്ചതിന് പിന്നില്‍ ചൈനീസ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) ഏജന്റുമാരെന്ന സംശയവും ഉയരുന്നു. അമേരിക്കയില്‍ താമസിക്കുന്ന ചൈനീസ് വംശജയായ മനുഷ്യാവകാശ പ്രവര്‍ത്തകയും ബ്ളോഗറുമായ ജന്നീഫര്‍ സെംഗാണ് ഈ രീതിയിലുള്ള കാഴ്ചപ്പാട് മുമ്പോട്ട് വെച്ചിരിക്കുന്നത്.

Read Also: ആകർഷകമായ ഓഫർ, ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ നിങ്ങൾക്കും സ്വന്തമാക്കാം ഐഫോൺ; ഏത് ഐഫോൺ വാങ്ങണം?

ഇന്ത്യയെയും കാനഡയെയും തമ്മില്‍ തെറ്റിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഇതെന്നും ആരോപിച്ചിട്ടുണ്ട്. കാനഡയില്‍ താമസിക്കുന്ന ചൈനീസ് എഴുത്തുകാരനും യൂ ട്യൂബറുമായ ലിയോ ഡെംഗില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും സെംഗ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ  സിസിപിയുടെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി തയ്യാറാക്കിയതെന്നും ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം
തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും പറഞ്ഞു.

ജോലി ഏറ്റെടുത്ത ഏജന്റുമാര്‍ നിജ്ജാറിന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്ന് മനസ്സിലാക്കിയ ശേഷമാണ് പദ്ധതി നടപ്പലാക്കിയത്. സൈലന്‍സര്‍ തോക്കുകളാണ് ഇതിനായി ഉപയോഗിച്ചത്. കൃത്യം നടത്തിയ ഉടന്‍ തന്നെ തെളിവുകള്‍ നശിപ്പിച്ച് മുങ്ങുകയും ചെയ്തു. കൃത്യത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് വരുത്താന്‍ കൊലപാതകികള്‍ ഇന്ത്യാക്കാര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള ഇംഗ്ളീഷിലായിരുന്നു സംസാരിച്ചത്. ഇതെല്ലാം സിസിപിയുടെ കൃത്യമായ പദ്ധതിയായിരുന്നു. എല്ലാകാര്യങ്ങളും അതി വിദഗ്ദ്ധമായി തന്നെ അവര്‍ നടപ്പിലാക്കുകയും ചെയ്തു.

ആരോപണങ്ങളെല്ലാം സാമൂഹ്യമാധ്യമത്തില്‍  പോസ്റ്റിലൂടെയാണ് പറഞ്ഞിരിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യയോ ചൈനയോ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button