ന്യൂഡല്‍ഹി: തീവ്രവാദ വിരുദ്ധ ഏജന്‍സിയായ എന്‍ഐഎയില്‍ ഏഴ് പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെയും (എഡിജി) ആറ് ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെയും (ഐജി) തസ്തികകളാണ് പുതിയതായി നിലവില്‍ വരുക. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മില്‍ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്.
Read Also: സ്മാർട്ട്ഫോൺ പ്രേമികൾക്ക് സുവർണ്ണാവസരം! ഓഫർ വിലയിൽ ലാവ ബ്ലേസ് പ്രോ എത്തി
ജൂണില്‍ നടന്ന നിജ്ജാര്‍ വധവും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പിന്നാലെ ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ എന്‍ഐഎ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് ചെയ്തത്. ട്രൂഡോയുടെ അവകാശവാദത്തിന് ഒരു ദിവസത്തിന് ശേഷം 43 ഭീകരരുടെ ഫോട്ടോകള്‍ എന്‍ഐഎ പുറത്തുവിട്ടിരുന്നു. ഇവരില്‍ ചിലര്‍ കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരാണ്.
Post Your Comments