Latest NewsNewsTechnology

ഉപഭോക്താക്കൾക്ക് വീണ്ടും എട്ടിന്റെ പണിയുമായി എക്സ്! ‘ക്ലിക്ക് ബെയ്റ്റ്’ പരസ്യങ്ങൾക്കെതിരെ പരാതി ഉയരുന്നു

എക്സിന്റെ മൊബൈൽ വേർഷനിലാണ് ക്ലിക്ക് ബെയ്റ്റ് പരസ്യങ്ങൾ പ്രധാനമായും ഉള്ളത്

ഉപഭോക്താക്കൾക്ക് വീണ്ടും എട്ടിന്റെ പണിയുമായി എത്തിയിരിക്കുകയാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. ഇത്തവണ എക്സ് പ്ലാറ്റ്ഫോമിലെ ‘ക്ലിക്ക് ബെയ്റ്റ്’ പരസ്യങ്ങളാണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ വിവാദങ്ങൾക്കാണ് ക്ലിക്ക് ബെയ്റ്റ് പരസ്യങ്ങൾ തുടക്കമിട്ടിരിക്കുന്നത്. പലപ്പോഴും ഉപഭോക്താക്കൾക്ക് വളരെയധികം അലോസരം സൃഷ്ടിക്കുന്നവയാണ് ക്ലിക്ക് ബെയ്റ്റ് പരസ്യങ്ങൾ. ഇവ ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ കഴിയില്ലെന്നതാണ് ക്ലിക്ക് ബെയ്റ്റ് പരസ്യങ്ങളുടെ പ്രത്യേകത. ഇത് വലിയ രീതിയിൽ ശല്യമായി മാറിയതോടെ നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ലേബൽ ചെയ്യാത്ത പരസ്യങ്ങൾ ഇതിനകം തന്നെ ഉപഭോക്താക്കളുടെ ഫീൽഡിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഈ പരസ്യങ്ങൾ ആരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ ഇതുവരെ എക്സ് നടത്തിയിട്ടില്ല. പലപ്പോഴും ഇവ പരസ്യങ്ങൾ ആണോ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. സ്പാം പരസ്യങ്ങൾക്ക് സമാനമായ രീതിയിൽ തികച്ചും ക്വാളിറ്റി ഇല്ലാത്ത ഉള്ളടക്കങ്ങളാണ് ഇത്തരം പരസ്യങ്ങൾക്ക് ഉള്ളതെന്ന് ഉപഭോക്താക്കൾ അറിയിച്ചു. എക്സിന്റെ മൊബൈൽ വേർഷനിലാണ് ക്ലിക്ക് ബെയ്റ്റ് പരസ്യങ്ങൾ പ്രധാനമായും ഉള്ളത്. ഉപഭോക്താക്കൾ നേരിടുന്ന ഈ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുമോ എന്നതിനെക്കുറിച്ച് ഇലോൺ മസ്ക് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

Also Read: ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പിടിച്ചെടുത്ത് ഇന്ത്യൻ ഹാക്കർമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button