ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിൽ ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് നീക്കം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇസ്രായേലിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പിടിച്ചെടുത്തത് ഇന്ത്യൻ ഹാക്കർമാർ ആണെന്നാണ്.
ഇസ്‌ലാമിക് ഹാക്കർമാർ ഇസ്രായേലിന്റെ വിവിധ വെബ്സൈറ്റുകളെ ലക്ഷ്യമിടുമ്പോൾ ഇന്ത്യൻ ഹാക്കർമാർ നൽകിയ ഈ തിരിച്ചടി വലിയ കയ്യടിയാണ് നേടുന്നത്.ഇസ്ലാമിക് ഹാക്കിംഗ് ഗ്രൂപ്പുകൾ ഇസ്രായേലിന്റെ നാഷ്ണൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ വെബ്സൈറ്റും അക്കൗണ്ടന്റ് ജനറലിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്യാനാണ് ശ്രമിച്ചിരുന്നത്.
എന്നാൽ ഇസ്രായേലിന്റെ സൈബർ സുരക്ഷ തീവ്രമായതിനാൽ ഇസ്ലാമിക ഭീകരവാദികളുടെ ഈ ഹാക്കിംഗ് ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാൽ തിരിച്ചടിച്ച ഇന്ത്യൻ ഹാക്കർമാർ ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് നിഷ്പ്രയാസം പിടിച്ചെടുക്കുകയും ചെയ്തു.
Post Your Comments