Latest NewsKeralaNews

ആശുപത്രി വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി: ആശുപത്രി സൂപ്രണ്ടിന് പിഴ

തിരുവനന്തപുരം: ജനറൽ ആശുപത്രി വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതിന് ആശുപത്രി സൂപ്രണ്ടിന് പിഴയിട്ട് അധികൃതർ. 10,000 രൂപയാണ് സൂപ്രണ്ടിന് പിഴ ചുമത്തി. മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യമടക്കം കുമിഞ്ഞുകൂടിയതിനെതിരെ പരാതികൾ ലഭിച്ചതോടെ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നഗരസഭ അധികൃതരാണ് സൂപ്രണ്ടിന് പിഴ ചുമത്തിയത്.

Read Also: വെറുംവയറ്റില്‍ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നതിന് പകരം ഇങ്ങനെ ചെയ്യൂ!! ഗുണങ്ങൾ അനുഭവിച്ച് അറിയൂ

മാലിന്യ സംസ്‌കരണത്തിൽ വീഴ്ച വരുത്തുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതും നോട്ടീസ് നൽകുന്നതുമെല്ലാം അപൂർവമായ സംഭവങ്ങളാണ്. ഇത്തരത്തിൽ വീഴ്ച വരുത്തുന്ന മറ്റു സർക്കാർ സ്ഥാപനങ്ങൾക്കെതിരെ ഇനി നടപടി കർശനമാക്കുമെന്നാണ് തദ്ദേശ വകുപ്പ് അറിയിച്ചത്.

Read Also: ‘തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് അന്തസ്സിനു നേരെയുള്ള കയ്യേറ്റം’: അഡ്വ. സി ഷുക്കൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button