വെറുംവയറ്റില്‍ ചായയും കാപ്പിയുമൊക്കെ കുടിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ ഇത് ശരീരത്തിന് അത്ര നല്ലതല്ല. കാപ്പിയും ചായയും കുടിക്കുന്നതിനു പകരം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലതെന്നു ആരോഗ്യവിദഗ്ധര്‍. വെള്ളം കുടിച്ച് അല്‍പസമയം കഴിഞ്ഞ് എന്തെങ്കിലും ലഘുഭക്ഷണം കൂടി കഴിച്ച ശേഷമേ ചായയോ കാപ്പിയോ കുടിക്കാവു.
പാല്‍ചായ ആണോ കട്ടൻ ചായ ആണോ ശരീരത്തിന് നല്ലതെന്ന സംശയം പലർക്കുമുണ്ടാകാം. പാല്‍ചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, അസിഡിറ്റി, പുളിച്ചുതികട്ടല്‍, ഓക്കാനം തുടങ്ങി മറ്റ് പല പ്രശ്നങ്ങളും പാല്‍ചായ കുടിക്കുന്നതുകൊണ്ടുണ്ടാകാറുണ്ട്. അതുകൊണ്ട് ആരോഗ്യത്തിന് നല്ലത് കട്ടൻചായ ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
സ്കിൻ, എല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിനും മെച്ചപ്പെട്ട മാനസികാരോഗ്യത്തിനും കട്ടൻചായ പ്രയോജനപ്രദമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Post Your Comments