KozhikodeKeralaNattuvarthaLatest NewsNews

‘തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് അന്തസ്സിനു നേരെയുള്ള കയ്യേറ്റം’: അഡ്വ. സി ഷുക്കൂര്‍

കോഴിക്കോട്: തട്ടിമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്തയുടെ നിലപാടിനെതിരെ പ്രതികരണവുമായി നടനും അഭിഭാഷകനുമായ അഡ്വ. സി ഷുക്കൂര്‍ രംഗത്ത്. തട്ടം തിരഞ്ഞെടുപ്പാണെന്നും തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരാണെന്ന് പ്രഖ്യാപിക്കുന്നത് മനുഷ്യ അന്തസ്സിനു നേരെയുള്ള കയ്യേറ്റമാണെന്നും അഡ്വ. സി ഷൂക്കൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇതോടൊപ്പം, തട്ടിമിടാത്ത മൂന്ന് പെണ്‍മക്കളുടെ ചിത്രംവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്ക് വച്ചു.

അഡ്വ. സി ഷുക്കൂറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

മക്കളാണ്. തട്ടം അവരുടെ തിരഞ്ഞെടുപ്പാണ്. തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പോക്കിരിത്തരമാണ്. മനുഷ്യ അന്തസ്സിനു നേരെയുള്ള കയ്യേറ്റമാണ്. ഈ ബോധവും പേറി ജീവിക്കുന്ന മനുഷ്യരുടെ വീട്ടിലുള്ള സ്ത്രീകളെ കുറിച്ചു നിങ്ങള്‍ ഒന്നു ആലോചിച്ചു നോക്കൂ.. എന്തു ഭയാനകമാവും അവരുടെ ജീവിതം. അന്തസ്സാര്‍ന്ന ജീവിതം മൗലിക അവകാശമായി അംഗീകരിച്ച ഭരണഘടനയുള്ള ഒരു രാജ്യത്ത് ഇതാണ് ഇക്കൂട്ടരുടെ നിലപാടെങ്കില്‍, മത രാഷ്ട്രത്തില്‍ സ്ത്രീകളുടെ ജീവിതം എത്രമേല്‍ അപകടം പിടിച്ചതും ദുരിത പൂര്‍ണ്ണവുമായിരിക്കും.?

shortlink

Related Articles

Post Your Comments

Related Articles


Back to top button