ThiruvananthapuramKeralaNattuvarthaLatest NewsNews

ആരോഗ്യ വകുപ്പിലെ പല അഴിമതികളും നടക്കുന്നത് വീണാ ജോർജ് അറിഞ്ഞു കൊണ്ട്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ കിട്ടണമെങ്കിൽ ലക്ഷങ്ങൾ കൈക്കൂലി കൊടുക്കണമെന്നും വീണാ ജോർജ് അറിഞ്ഞു കൊണ്ടാണ് പല അഴിമതികളും നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

വീണാ ജോർജിനെതിരായ നീക്കം സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയാണെ ഇതുവരെയുള്ള അഴിമതി മൂടാനാണ് ശ്രമമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആരോഗ്യവകുപ്പിലെ അഴിമതികൾ മറച്ചുവെക്കാനാണ് വിവാദങ്ങളെന്നും പ്യൂൺ മുതൽ ഡോക്ടർമാരുടെ നിയമനത്തിൽ വരെ അഴിമതിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ ഓൺലെെൻ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

‘മുഖ്യമന്ത്രിയും മന്ത്രിമാരും സഹകരണ ബാങ്കുകളിൽ പണം നഷ്ടപ്പെട്ടവരെ കാണണമെന്നും ഇഡി അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 2016-ലെ നോട്ട് നിരോധനത്തിനെതിരെ സമരം ചെയ്തത് പിണറായി വിജയനാണ്. സഹകരണ ബാങ്ക് വിഷയത്തിൽ യുഡിഎഫിന്റെ സമരം കേന്ദ്രസർക്കാരിനെതിരെയാണ്,’ കെ സുരേന്ദ്രൻ പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button