Latest NewsNewsTechnology

നീണ്ട 15 വർഷം! ആരാധകരുടെ മനം കീഴടക്കി സ്പോട്ടിഫൈ

ഓരോ ദിവസം കഴിയുന്തോറും മ്യൂസിക് പുതിയ പരീക്ഷണങ്ങൾ ആവിഷ്കരിക്കാൻ സ്പോട്ടിഫൈ ശ്രമങ്ങൾ നടത്താറുണ്ട്

ആരാധകരുടെ മനം കീഴടക്കിയ പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ പതിനഞ്ചാം പിറന്നാൾ ആഘോഷമാക്കി. 2008 ഓഗസ്റ്റ് ഏഴിനാണ് സ്പോട്ടിഫൈ ആദ്യമായി നിലവിൽ വന്നത്. ആദ്യ നാളുകളിൽ കൃത്യമായ വരുമാനമോ, ഉപഭോക്താക്കളെ നേടിയെടുക്കാനോ സ്പോട്ടിഫൈക്ക് സാധിച്ചിരുന്നില്ല. എന്നാൽ, 2013 എത്തുമ്പോഴേക്കും ഏകദേശം 3 കോടിയിലധികം സജീവ ഉപഭോക്താക്കളെയും, 80 ലക്ഷം പ്രീമിയം വരിക്കാരെയും നേടാൻ സാധിച്ചിട്ടുണ്ട്. 2023 എത്തുമ്പോഴേക്കും ആകെ വരിക്കാരുടെ എണ്ണം 55.1 കോടിയിൽ എത്തിയിരിക്കുകയാണ്.

ഓരോ ദിവസം കഴിയുന്തോറും മ്യൂസിക് പുതിയ പരീക്ഷണങ്ങൾ ആവിഷ്കരിക്കാൻ സ്പോട്ടിഫൈ ശ്രമങ്ങൾ നടത്താറുണ്ട്. ഒരു സ്വീഡിഷ് സ്റ്റാർട്ടപ്പായി തുടങ്ങിയ സ്പോട്ടിഫൈക്ക് ഇതിനോടകം ആഗോളതലത്തിൽ വലിയ സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഏകദേശം 170-ലധികം രാജ്യങ്ങളിൽ സ്പോട്ടിഫൈയുടെ സേവനം ലഭ്യമാണ്. മ്യൂസിക് സ്ട്രീമിംഗ് എന്നതിലുപരി, പോഡ്കാസ്റ്റിംഗ് സേവനങ്ങളും സ്പോട്ടിഫൈ അവതരിപ്പിച്ചിട്ടുണ്ട്. ജോ റോഗറിനെ പോലുള്ള പോഡ്കാസ്റ്റ് ഭീമന്മാർ സ്പോട്ടിഫൈയെ ഏറ്റെടുത്തതോടെ വലിയ രീതിയിലുള്ള വളർച്ചയ്ക്കാണ് കമ്പനി സാക്ഷ്യം വഹിച്ചത്.

Also Read: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍: പിടിയിലായത് കുവൈത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button