Latest NewsNewsBusiness

ഹാരി-മെഗൻ ദമ്പതികളുടെ പോഡ്കാസ്റ്റ് ഇനി സ്പോട്ടിഫൈയിൽ ലഭിക്കില്ല, കാരണം ഇതാണ്

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലാണ് ഹാരി-മെഗൻ ദമ്പതികളുടെ പോഡ്കാസ്റ്റ് പരമ്പര സ്പോട്ടിഫൈ സംപ്രേഷണം ചെയ്യാൻ തുടങ്ങിയത്

ഹാരി-മെഗൻ ദമ്പതികളുടെ പോഡ്കാസ്റ്റ് സേവനം അവസാനിപ്പിച്ച് സ്പോട്ടിഫൈ. ഇരു കൂട്ടരും തമ്മിലുള്ള കരാർ റദ്ദ് ചെയ്തതോടെയാണ് സേവനം അവസാനിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രസ്താവനകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലാണ് ഹാരി-മെഗൻ ദമ്പതികളുടെ പോഡ്കാസ്റ്റ് പരമ്പര സ്പോട്ടിഫൈ സംപ്രേഷണം ചെയ്യാൻ തുടങ്ങിയത്. മെഗന്റെ ‘ആർക്കിടൈപ്സ്’ എന്ന പോഡ്കാസ്റ്റാണ് സംപ്രേഷണം ചെയ്തിരുന്നത്. ഈ പോഡ്കാസ്റ്റ് ഇതിനോടകം 12 എപ്പിസോഡുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് രാജകുടുംബവുമായി വേർപിരിഞ്ഞ ശേഷം അമേരിക്കയിലേക്ക് കുടിയേറിയ ഹാരി-മെഗൻ ദമ്പതികൾ ഒപ്പുവെച്ച ഏറ്റവും വലിയ കരാർ കൂടിയായിരുന്നു ആർക്കിടൈപ്സിന്റെ സംപ്രേഷണം. ഏകദേശം 2.5 ഡോളറിന്റെ കരാറിലാണ് ഏർപ്പെട്ടത്. സംപ്രേഷണം ചെയ്ത് മാസങ്ങൾക്കകം പ്രമുഖ പോഡ്കാസ്റ്റ് പുരസ്കാരമായ പീപ്പിൾ ചോയ്സ് പുരസ്കാരം ആർക്കിടൈപ്സ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ, സ്പോട്ടിഫൈ ആവശ്യപ്പെട്ട നിലവാരത്തിലേക്ക് പോഡ്കാസ്റ്റിനെ ഉയർത്താൻ ഹാരി-മെഗൻ ദമ്പതികൾക്ക് കഴിഞ്ഞിരുന്നില്ല. ഈ പരാജയത്തെ തുടർന്നാണ് സ്പോട്ടിഫൈ കരാർ റദ്ദ് ചെയ്തത്.

Also Read: ടി പി വധക്കേസ് പ്രതി തോക്കുകടത്തിയത് ഭരണത്തണലിൽ: രൂക്ഷ വിമർശനവുമായി കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button