Latest NewsKeralaNews

ഇഡി സുരേഷ് ഗോപിയ്ക്ക് വേണ്ടി കളമൊരുക്കുന്നു, കരുവന്നൂരില്‍ കണ്ടത് അതാണ് : എ.സി മൊയ്തീന്‍

ബാങ്കിന്റെ ക്രമക്കേടുകളും സിപിഎം നേതാക്കളുടെ പങ്കും പുറത്തുവന്നതോടെ ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ കളംമാറ്റി സിപിഎം

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം നടത്തുന്ന ഇഡിയെ രൂക്ഷമായി വിമര്‍ശിച്ച് എ.സി മൊയ്തീന്‍. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി അരങ്ങൊരുക്കുകയാണെന്ന് എ.സി മൊയ്തീന്‍ വിമര്‍ശിച്ചു. ഒരു അവസരം കിട്ടിയപ്പോള്‍ തൃശൂര്‍ തന്നെ ഇഡി തെരഞ്ഞെടുത്തത് സുരേഷ് ഗോപിയ്ക്ക് വേണ്ടിയാണെന്നും, ഇലക്ഷന്‍ ഡ്യൂട്ടിയാണ് ഇഡി ഇപ്പോള്‍ നടത്തുന്നതെന്നും എ.സി മൊയ്തീന്‍ ആരോപിച്ചു.

Read Also: റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങി: പ്രതി അറസ്റ്റിൽ

സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇ.ഡി നടത്തുന്നതെന്നും എസി മൊയ്തീന്‍ വിമര്‍ശിച്ചു. ‘തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത് നടത്തുന്നത് എന്നതാണ് പ്രശ്നം. ഇഡി കരുവന്നൂര്‍ ബാങ്കിലെ ആധാരം എടുത്തുകൊണ്ട് പോയത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടി മാത്രമാണ്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന സുരേഷ് ഗോപിയ്ക്ക് കളമൊരുക്കാനാണ് ഇഡി ഇത് ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പദയാത്ര ഈ അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു’, എ.സി മൊയ്തീന്‍ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button