KollamLatest NewsKeralaNattuvarthaNews

കോഴിക്കൂട്ടില്‍ കയറി മലമ്പാമ്പ്: പിടികൂടി വനപാലകര്‍ക്ക് കൈമാറി

കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ഡാ​ലി ക​ല്ലു​വീ​ട്ടി​ല്‍ ജോ​ബി​യു​ടെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ല്‍ നി​ന്നാ​ണ് മലമ്പാമ്പിനെ പിടികൂടിയത്

കു​ള​ത്തൂ​പ്പു​ഴ: കോ​ഴി​ക്കൂ​ട്ടി​ല്‍ ക​യ​റി കോ​ഴി​ക​ളെ​യും താ​റാ​വി​നെ​യും തി​ന്ന മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ഡാ​ലി ക​ല്ലു​വീ​ട്ടി​ല്‍ ജോ​ബി​യു​ടെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ല്‍ നി​ന്നാ​ണ് മലമ്പാമ്പിനെ പിടികൂടിയത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെയാണ് സംഭവം. രാ​വി​ലെ ജോ​ബി​യു​ടെ ഭാ​ര്യ കോ​ഴി​ക്കൂ​ട് തു​റ​ക്കാ​നെ​ത്തി​യെ​ങ്കി​ലും കോ​ഴി​ക​ളു​ടെ ശ​ബ്ദം കേ​ള്‍ക്കാ​താ​യ​തോ​ടെ​യാ​ണ് ശ്ര​ദ്ധി​ച്ച​ത്. ഈ ​സ​മ​യം ഒ​രു കോ​ഴി​യേ​യും താ​റാ​വി​നെ​യും വിഴുങ്ങിയ പാ​മ്പ് മ​റ്റു ര​ണ്ടു കോ​ഴി​ക​ളെ കൊ​ല്ലു​ക​യും ചെ​യ്തി​രു​ന്നു.

Read Also : വിറ്റാമിൻ ഗുളികകൾ സ്വയം വാങ്ങി കഴിക്കുന്നത് അപകടം: ഓരോ വിറ്റാമിന്റെയും ദോഷഫലങ്ങൾ അറിയാം

പാ​മ്പി​നെ ക​ണ്ട​തോ​ടെ കോ​ഴി​ക്കൂ​ട് അ​ട​ച്ചി​ട്ട ശേ​ഷം വ​നം വ​കു​പ്പ് റാ​പ്പി​ഡ് റെ​സ്​​പോ​ണ്‍സ് ടീ​മി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പാ​മ്പു​പി​ടു​ത്ത​ക്കാ​രെ ബ​ന്ധ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് കൊ​ച്ചു​ക​ലി​ങ്ക് സ്വ​ദേ​ശി റോ​യി തോ​മ​സ് സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി മ​ട​ത്ത​റ സെ​ക്ഷ​ന്‍ വ​ന​പാ​ല​ക​ര്‍ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

എ​ട്ട​ടി​യോ​ളം നീ​ള​മു​ള്ള പാ​മ്പ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ സ​മീ​പ​ത്തെ തോ​ട്ടി​ലൂ​ടെ എ​ത്തി​യ​താ​വാ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button