Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KasargodKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നു: ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മതത്തോടെയാണെന്ന് ഷിയാസ് കരീം

കാസർഗോഡ്: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നതായി അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്നും ഷിയാസ് കരീം പറഞ്ഞു. നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്ന് ഷിയാസ് കൂട്ടിച്ചേർത്തു.

യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അവർ ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങാനാണ് ഇത് ഉപയോഗിച്ചതെന്നും ഷിയാസിന്റെ മൊഴിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ ബുധനാഴ്ചയാണ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. ഷിയാസിനെതിരെ കേരള പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

നിയമന കോഴ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം,ഇതില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും ഉള്‍പ്പെടും:മുഖ്യമന്ത്രി പിണറായി വിജയന്‍

ഇതേത്തുടർന്ന്, ദുബായിൽ നിന്ന് ചെന്നൈയിൽ എത്തിയ ഷിയാസിനെ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് ഷിയാസിനെ കാസർഗോഡ് ചന്തേര സ്റ്റേഷനിൽ എത്തിച്ചത്. എറണാകുളത്ത് ഫിറ്റ്നസ് ഇൻസ്ട്രക്ടറായ കാസർഗോഡ് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ ചന്തേര പൊലീസ് സ്റ്റേഷനിൽ പീഡന പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button