Latest NewsNewsBusiness

അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാം! ഈ സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക വന്ദേ ഭാരത് സർവീസ് നടത്തും

നരേന്ദ്രമോദി സ്റ്റേഡിയത്തിന് സമീപത്തുള്ള സബർമതി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് ഉണ്ടാകും

ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാൻ പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസുകളെയാണ് റെയിൽവേ സജ്ജമാക്കുന്നത്. ഒക്ടോബർ 14 നാണ് ഇന്ത്യ-പാക് മത്സരം. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിനുവേണ്ടി രാജ്യത്തെ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം ആകാംക്ഷയിലാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസുകൾ സർവീസ് നടത്തുക.

നരേന്ദ്രമോദി സ്റ്റേഡിയത്തിന് സമീപത്തുള്ള സബർമതി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് ഉണ്ടാകും. മത്സരം ആരംഭിക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുൻപ് ട്രെയിൻ അഹമ്മദാബാദ് നഗരത്തിൽ എത്തുന്ന തരത്തിലാണ് സമയക്രമം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മത്സരം കഴിഞ്ഞാൽ യാത്രക്കാർക്ക് മടക്കയാത്രയും റെയിൽവേ ഒരുക്കിയിട്ടുണ്ട്. ഇന്ത്യ-പാക് മത്സരങ്ങൾ കാണാൻ ആരാധകർ വലിയ തുക ഫ്ലൈറ്റുകൾക്ക് ചെലവഴിക്കുന്ന സാഹചര്യത്തിലാണ്, ബഡ്ജറ്റ് റേഞ്ചിൽ ഒരുങ്ങുന്ന തരത്തിൽ ഇന്ത്യൻ റെയിൽവേ പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസുകൾ സജ്ജീകരിക്കുന്നത്.

Also Read: നിയമന തട്ടിപ്പ്: മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button