സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. നിലവിൽ, അതിതീവ്ര മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെട്ടേക്കും. മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്. മഴയുടെ തോത് അൽപം കുറഞ്ഞതിനാൽ, ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
നാളെ മുതൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ, നാളെയും മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. അതേസമയം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ മറ്റന്നാൾ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 10 വരെയാണ് മഴ അനുഭവപ്പെടാൻ സാധ്യത. മഴയോടൊപ്പം ഉള്ള ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുകയും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്.
Also Read: ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കുകൾ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ! കാരണം ഇത്
Post Your Comments