
ചേർപ്പ്: ആറാട്ടുപുഴ പല്ലിശ്ശേരിയിൽ യുവാവിനെ വെട്ടി പരിക്കേല്പിച്ചയാൾ പൊലീസ് പിടിയിൽ. പല്ലിശേരി അമ്പാടത്ത് വീട്ടിൽ രജീഷിനെ(40)യാണ് അറസ്റ്റ് ചെയ്തത്. ചേർപ്പ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
മുൻ വൈരാഗ്യത്തെ തുടർന്ന്, ആറാട്ടുപുഴ ഞ്ഞെരുവിശേരി കൊറ്റിക്കൽ വീട്ടിൽ ജോഷിയെയാണ് കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ചത്.
ഒളിവിൽ പോയ പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടൂർ വെള്ളാനി പരിസരത്ത് വച്ച് ചേർപ്പ് സർക്കിൾ ഇൻസ്പെക്ടർ സന്ദീപ്കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശ്രീലാൽ, അസി. സബ് ഇൻസ്പെക്ടർ ഷാജു തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സരസപ്പൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഫൈസൽ, ഷൈജിത്ത്, വിശാഖ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Post Your Comments