Latest NewsNewsIndia

സിക്കിം പ്രളയം; ചുങ്‌താങ് അണക്കെട്ട് ഒലിച്ചുപോയി, നിലവാരമില്ലാത്ത നിർമാണം മൂലമെന്ന് മുഖ്യമന്ത്രി

നിലവാരമില്ലാത്ത നിർമാണം മൂലമാണ് സിക്കിമിലെ ചുങ്താങ് അണക്കെട്ട് ഒലിച്ചുപോയതെന്ന് മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്. ലൊനക് തടാകത്തിലെ മേഘവിസ്ഫോടനത്തെത്തുടർന്ന് ടീസ്റ്റ നദിയിലെ പെട്ടെന്നുള്ള വെള്ളപ്പൊക്കം, വലിയ അളവിൽ ജലം അടിഞ്ഞുകൂടാൻ കാരണമായി. വെള്ളം ചുങ്താങ് അണക്കെട്ടിലേക്ക് ഒഴുകുകയും ചെയ്തു. തുടർന്ന് അണക്കെട്ട് ഒലിച്ചുപോവുകയായിരുന്നു.

ശരിയായ രീതിയിൽ നിർമ്മാണം നടത്താത്തതിനാലാണ് അണക്കെട്ട് ഒലിച്ചുപോയതെന്ന് തമാംഗ് ആജ് തക്കിനോട് പറഞ്ഞു. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തേക്കുള്ള ബന്ധം പൂർണമായും വിച്ഛേദിച്ചതായും സിക്കിം മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിൽ സംസ്ഥാനത്ത് 13 പാലങ്ങൾ തകർന്നു, മംഗൻ ജില്ലയിൽ മാത്രം എട്ട് പാലങ്ങൾ ഒലിച്ചുപോയി. ഗാംഗ്‌ടോക്കിൽ മൂന്ന് പാലങ്ങളും നാംചിയിൽ രണ്ട് പാലങ്ങളും തകർന്നു.

അതേസമയം, സിക്കിം പ്രളയത്തിൽ മരണസംഖ്യ 17 ആയി ഉയർന്നു. വെള്ളപ്പൊക്കത്തിൽ കാണാതായ 20 സൈനികരിൽ ആറ് പേരുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച പുലർച്ചെയുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് 104-ലധികം പേരെ കാണാതായി. മംഗൻ ജില്ലയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 17 പേരെ കാണാതായി. ഏകദേശം 700 ഓളം താമസക്കാരെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. എട്ട് പാലങ്ങൾ ഒലിച്ചുപോയി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 1,715 പേരെ പാർപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button