Latest NewsNewsIndiaEntertainmentKollywood

പ്രളയത്തില്‍ പ്രമുഖ നടിയെ കാണാതായി, അമ്മയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മകൾ

ഒക്ടോബര്‍ രണ്ടിന് സുഹൃത്തുക്കളോടൊപ്പം നടി സിക്കിമിലേക്ക് യാത്ര പോയിരുന്നു

ഹൈദരബാദ്: സിക്കിമിലെ പ്രളയത്തില്‍ തെലുങ്ക് നടി സരള കുമാരിയെ കാണാതായി. സുഹൃത്തുക്കളോടൊപ്പം സിക്കിമിലേക്ക് യാത്ര പോയ അമ്മയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നു കാണിച്ചുകൊണ്ട് നടിയുടെ മകള്‍ നബിതയാണ് തെലങ്കാന സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചത്.

read also: ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണം: ആഹ്വാനവുമായി മാർപ്പാപ്പ

ഹൈദരാബാദിലാണ് സരള കുമാരി താമസിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് സുഹൃത്തുക്കളോടൊപ്പം സിക്കിമിലേക്ക് യാത്ര പോയിരുന്നു. ഈ യാത്രയെക്കുറിച്ച്‌ അമേരിക്കിയിലുള്ള മകളെ നടി അറിയിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് അമ്മയുമായി അവസാനമായി സംസാരിച്ചതെന്നും വാര്‍ത്തകളിലൂടെ സിക്കിമിലെ വെള്ളപ്പൊക്കത്തെ കുറിച്ച്‌ അറിഞ്ഞതിനെ തുടർന്ന് അമ്മയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും മകള്‍ നബിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button