KeralaLatest NewsNews

രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണം: പൊതുജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി

തിരുവനന്തപുരം: ഇന്ന് രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് കെഎസ്ഇബി. ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം 6:30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നാണ് അഭ്യർത്ഥന.

Read Also: തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം: ബോട്ടുകൾ പിടിച്ചെടുത്തു

ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം എർപ്പെടുത്തേണ്ടി വന്നേക്കാം. മാന്യ ഉപഭോക്താക്കളുടെ സഹകരിക്കണം അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: രാമനെ കാണുമ്പോൾ രാവണനെന്ന് വിളിക്കുന്ന അസുര ഭരണ കാലമാണിത്: ധർമ്മയുദ്ധങ്ങൾ മാത്രമേ ജയിച്ചിട്ടുളളൂവെന്ന് പ്രതിപക്ഷ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button