KannurLatest NewsKeralaNattuvarthaNews

ആഢംബര കാറുകളിൽ ബംഗളുരുവിൽ നിന്ന് ലഹരി കടത്ത്: രണ്ടു പേർ അറസ്റ്റിൽ

കണ്ണൂർ: ആഢംബര കാറുകളിൽ ബംഗളുരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. വിയ്യൂരില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഒറ്റപ്പാലം സ്വദേശികളായ കറുപ്പംവീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍ റിഷാന്‍ (30) എന്നിവർ പിടിയിലായത്.

ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും വന്‍തോതില്‍ നിരോധിത ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ഇടനിലക്കാര്‍ക്ക് വില്‍ക്കുന്നവരാണ് പ്രതികൾ. ഇവരിൽ നിന്ന് 17,000 രൂപയും മൊബൈല്‍ ഫോണുകളും ഒരു ലക്ഷം രൂപ വിലവരുന്ന ലഹരിയുത്പന്നങ്ങളും പിടികൂടി.

നിയമനക്കേസില്‍ പണം വാങ്ങിയിട്ടില്ല, തനിക്ക് ഇതിലൊരു പങ്കുമില്ല, പരാതിക്കാരന്‍ ഹരിദാസിനെ അറിയില്ല: അഖില്‍ സജീവ്

ബംഗളുരുവിൽ നിന്നും ലഹരി വസ്തുക്കൾ ഒറ്റപ്പാലത്ത് എത്തിച്ച് കാറുകളിൽ വിവിധ ജില്ലകളിലെ ഇടനിലക്കാര്‍ക്ക് എത്തിച്ചുകൊടുക്കും. സംശയം തോന്നാതിരിക്കാൻ ആഢംബര കാറുകളില്‍ ഡോക്ടര്‍മാരുടെ സ്റ്റിക്കര്‍ ഒട്ടിച്ചാണ് ലഹരി കടത്തിയിരുന്നത്. സംഘത്തിൽ ഇനിയും നിരവധി പേരുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button