പത്തനംതിട്ട: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന കോഴയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അറസ്റ്റിലായ മുഖ്യപ്രതി അഖില്‍ സജീവ്. ബാസിത്, റഹീസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പണം തട്ടിയത്. പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴി വിശ്വസിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ യഥാര്‍ത്ഥ പങ്ക് പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Read Also: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് സ്വർണ്ണം: ഒളിംപിക്സ് യോഗ്യത
കേസിന് പിന്നാലെ ഒളിവില്‍ പോയ അഖിലിനെ തമിഴ്നാട്ടിലെ തേനിയില്‍ നിന്നാണ് പിടികൂടിയത്. മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലേക്ക് കടന്ന അഖില്‍ പിന്നീട് തേനിയിലെത്തിയപ്പോഴാണ് പിടിയിലായത്. പിന്നാലെ ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു.
Post Your Comments