ന്യൂഡല്‍ഹി: കേരളത്തിനെതിരെ കേന്ദ്ര കൃഷിമന്ത്രി ശോഭ കരന്തലജെ. പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ പേര് കേരള സര്‍ക്കാര്‍ മാറ്റി. എന്നാല്‍, പേര് മാറ്റിയിട്ടും പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി ചൂണ്ടിക്കാട്ടി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ചും അവര്‍ പ്രതികരിച്ചു. കോണ്‍ഗ്രസും സിപിഎമ്മും അഴിമതിയില്‍ ഒറ്റക്കെട്ടാണ്. സഹകരണ ബാങ്ക് തട്ടിപ്പില്‍ അവര്‍ പരസ്പരം സഹായിക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
കരുവന്നൂര്‍ കേസില്‍ ഉള്‍പ്പെട്ട നേതാക്കളെ സിപിഎം സംരക്ഷിക്കുകയാണെന്നും ശോഭാ കരന്തലജെ വിമര്‍ശിച്ചു.
അതേസമയം, കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കും.
Post Your Comments