Latest NewsKeralaNews

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, മുഖ്യപ്രതി സതീഷ്‌കുമാര്‍ ഒരു കോടി രൂപ നല്‍കി: എസ്ടി ജ്വല്ലറി ഉടമ സുനില്‍ കുമാര്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ ഒരു കോടി രൂപ നല്‍കിയെന്ന് എസ്ടി ജ്വല്ലറി ഉടമ സുനില്‍ കുമാര്‍. സുനില്‍ കുമാര്‍ ഇക്കാര്യം ഇഡിയോട് വെളിപ്പെടുത്തിയതായാണ് വിവരം. പണം നല്‍കിയത് മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

Read Also:കരുവന്നൂരില്‍ മരിച്ച നിക്ഷേപകന്‍ ശശിയുടെ കുടുംബത്തിന്, ചികിത്സയ്ക്കായി 6 ലക്ഷം നല്‍കിയെന്ന ബാങ്കിന്റെ  പ്രചാരണം കള്ളം

അതേസമയം, കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം.കെ കണ്ണന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കും. ഇപ്പോള്‍ ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകള്‍ അപൂര്‍ണമെന്ന് ഇഡി വ്യക്തമാക്കി. സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ തൃശൂര്‍ സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നല്‍കാനാണ് ഇഡിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button