വൈക്കം: കാർ നിയന്ത്രണം വിട്ട് മുട്ട കയറ്റി വന്ന പെട്ടി ഓട്ടോയിലിടിച്ച് ഓട്ടോയിൽ സഞ്ചരിച്ച രണ്ടു പേർക്ക് പരിക്കേറ്റു. ഉല്ലല സ്വദേശി ആദർശി(28)നും സുഹൃത്തിനുമാണ് പരിക്കേറ്റത്.
വൈക്കം പേരിൻചുവട് കവരപ്പടിനടയ്ക്ക് സമീപം ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. വീതി കുറഞ്ഞ റോഡിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഫയർഫോഴ്സെത്തി നീക്കിയാണ് ഗതാഗത തടസം നീക്കിയത്.
Read Also : തീവ്രവാദ വിരുദ്ധ സേനയുടെ പാന്‍-ഇന്ത്യ മേധാവികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും
ഇടിയുടെ ആഘാതത്തിൽ പെട്ടി ഓട്ടോയിൽ സൂക്ഷിച്ചിരുന്ന 5000ത്തോളം മുട്ടകൾ പൊട്ടി റോഡിൽ ഒഴുകിപ്പരന്നു. റോഡിൽ പൊട്ടി വ്യാപിച്ച മുട്ടകൾ ഫയർഫോഴ്സ് വെള്ളം പമ്പു ചെയ്തു കഴുകി അപകടസ്ഥിതി ഒഴിവാക്കി.
അപകടത്തിൽ പരിക്കേറ്റവരെ ഫയർഫോഴ്സിന്റെ വാഹനത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Post Your Comments