ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി മോഹന്‍ലാല്‍. കേന്ദ്രമന്ത്രിയുടെ രാജ്യതലസ്ഥാനത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അദ്ദേഹത്തെ ക്ഷണിക്കാന്‍ കഴിഞ്ഞതില്‍ രാജീവ് ചന്ദ്രശേഖര്‍ സന്തോഷം പ്രകടിപ്പിച്ചു.
കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ പദവി നേടിയ മോഹന്‍ലാല്‍ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്കാര ജേതാവ് കൂടിയാണെന്നും അദ്ദേഹം കുറിച്ചു.
Read Also: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമം: രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
‘മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാ താരം ശ്രീ. മോഹന്‍ലാലിനെ ന്യൂഡല്‍ഹിയിലെ വസതിയില്‍ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ പദവി നേടിയ മോഹന്‍ ലാല്‍ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്കാര ജേതാവ് കൂടിയാണ്’- രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു.
അതേസമയം കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം 2023 പരിപാടിക്ക് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചു. മലയാളിയെന്ന നിലയില്‍ രണ്ട് കാര്യങ്ങളിലാണ് തനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയിട്ടുള്ളതെന്ന് മോഹന്‍ലാല്‍ ആശംസ വീഡിയോയില്‍ പറയുന്നു.
ലോകത്ത് എവിടെ ചെന്നാലും കേരളത്തെ അറിയുക, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. അത് മലയാളിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും താന്‍ അഭിമാനിക്കുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments