Latest NewsNewsTechnology

ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പേയ്ഡ് വേർഷനുകൾ എത്തുന്നു! പരസ്യങ്ങൾ ഇല്ലാതെ ഉപയോഗിക്കണമെങ്കിൽ ഈ തുക നൽകണം

ആദ്യ ഘട്ടത്തിൽ യൂറോപ്യൻ വിപണികളിലാണ് നിരക്കുകൾ പ്രഖ്യാപിക്കാൻ സാധ്യത

മെറ്റയുടെ കീഴിലുള്ള രണ്ട് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. ഇത്തവണ ഈ രണ്ട് അപ്ലിക്കേഷനുകൾക്കും പേയ്ഡ് വേർഷനുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മെറ്റ. പരസ്യരഹിത സേവനങ്ങളാണ് പേയ്ഡ് വേർഷനിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. എന്നാൽ, പരസ്യങ്ങൾ ഇല്ലാതെ സേവനങ്ങൾ ആസ്വദിക്കണമെങ്കിൽ പ്രതിമാസം നിശ്ചിത തുക അടയ്ക്കേണ്ടതുണ്ട്. നിലവിൽ, പ്രതിമാസ സബ്സ്ക്രിപ്ഷൻ ഫീസ് നിരക്കുകൾ എത്രയെന്ന് മെറ്റ പുറത്തുവിട്ടിട്ടുണ്ട്. പുതിയ റിപ്പോർട്ട് അനുസരിച്ച്, യൂറോപ്പിലെ ഉപഭോക്താക്കൾ പരസ്യരഹിത സേവനങ്ങൾ ആസ്വദിക്കാൻ ഏകദേശം 14 ഡോളറാണ് (1,165 രൂപ) നൽകേണ്ടത്.

ആദ്യ ഘട്ടത്തിൽ യൂറോപ്യൻ വിപണികളിലാണ് നിരക്കുകൾ പ്രഖ്യാപിക്കാൻ സാധ്യത. എന്നാൽ, ഇന്ത്യ പോലുള്ള വിപണികളിൽ ഇത് എപ്പോൾ അവതരിപ്പിക്കും എന്നതിനെക്കുറിച്ച് മെറ്റ ഇതുവരെ സൂചനകൾ നൽകിയിട്ടില്ല. സ്വകാര്യതാ കാരണങ്ങൾ ചൂണ്ടിക്കാട്ടി യൂറോപ്പിൽ സുബ്സ്ക്രിപ്ഷൻ ഫീസിന് അംഗീകാരം ലഭിച്ചാൽ, സമീപഭാവിയിൽ ഇവ ഇന്ത്യയിലും നടപ്പിലാക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.

Also Read: മലഞ്ചരക്ക് കടയിൽ മോഷണം: നഷ്ടപ്പെട്ടത് 2 ലക്ഷത്തിന്റെ കുരുമുളക്, അന്വേഷണം 

റിപ്പോർട്ടുകൾ അനുസരിച്ച്, ഡെസ്‌ക്‌ടോപ്പ് ഉപകരണങ്ങളിൽ പരസ്യങ്ങളില്ലാതെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പ്രതിമാസം 10.46 ഡോളറിന് തുല്യമായ ഏകദേശം 10 യൂറോ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ഈടാക്കാനാണ് സാധ്യത. അധിക അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ഒരു അക്കൗണ്ടിന് ഏകദേശം 6 യൂറോ എന്ന കണക്കിൽ‌ അധിക നിരക്ക് നൽകേണ്ടി വന്നേക്കാം. മൊബൈൽ ഉപകരണ ഉപയോക്താക്കളുടെ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് പ്രതിമാസം ഏകദേശം 13 യൂറോ ആയി ഉയരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button