CinemaLatest NewsNewsIndiaEntertainmentKollywoodMovie Gossips

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്‌ കൈക്കൂലി: വിശാലിന്റെ ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു

ഡല്‍ഹി: മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന്‍ വിശാലിന്റെ ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും സിബിഐ കേസെടുത്തു. സിബിഎഫ്‌സിയിലെ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, മെര്‍ലിന്‍ മേനഗ, ജീജ രാംദാസ്, രാജന്‍ എംഎ തുടങ്ങിവര്‍ക്കെതിരെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുംബൈയിലെ നാല് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.

7 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനും ഹിന്ദിയില്‍ ഡബ്ബ് ചെയ്ത സിനിമയ്ക്ക് മുംബൈയിലെ സിബിഎഫ്‌സിയില്‍ നിന്ന് ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനുമായി ഒരു സ്വകാര്യ വ്യക്തി ചിലരുമായി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം ഉണ്ടായിരിക്കുന്നതെന്ന് സിബിഐ വ്യക്തമാക്കി.

മലപ്പുറത്ത് അധ്യാപിക ലെഗിൻസ് ധരിക്കുന്നതിനെ ചൊല്ലി വിവാദം: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് മുംബൈയിലെ സിബിഎഫ്‌സി ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പ്രതികള്‍ ആദ്യം കൈക്കൂലി ആവശ്യപ്പെട്ടതെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തുക 6.54 ലക്ഷമായി കുറക്കുകയായിരുന്നുവെന്നും സിബിഐ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. രണ്ട് പ്രതികളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ഈ തുക വാങ്ങിയതായി തെളിവുകളുണ്ട്. കൂടാതെ 20,000 രൂപ ഒരു സ്വകാര്യ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് കോര്‍ഡിനേഷന്‍ ഫീസായി നേടിയതായും ആരോപണമുണ്ടെന്ന് സിബിഐ വക്താമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button