ThrissurLatest NewsKeralaNattuvarthaNews

വീടിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

കൈത്തറ മെറിന്‍ കെ. സോജന്‍റെ സ്കൂട്ടറാണ് കത്തിനശിച്ചത്

തൃശ്ശൂര്‍: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടര്‍ കത്തി നശിച്ചു. കൈത്തറ മെറിന്‍ കെ. സോജന്‍റെ സ്കൂട്ടറാണ് കത്തിനശിച്ചത്.

മാള മണലിക്കാടില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ടി.ടി.സി വിദ്യാർത്ഥിനിയായ മെറിൻ കെ.സോജൻ ക്ലാസിൽ പോകാൻ സ്കൂട്ടർ എടുക്കുന്നതിന് തൊട്ടു മുൻപാണ് അപകടം നടന്നത്.

Read Also : തീവ്രവാദ വിരുദ്ധ സേനയുടെ  പാന്‍-ഇന്ത്യ മേധാവികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും

വീടിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്ന് പുക ഉയരുകയായിരുന്നു. തുടർന്ന്, കരിഞ്ഞ ദുര്‍ഗന്ധവും പുറത്തുവന്നു. ഉടനെ തന്നെ പിതാവ് സോജന്‍ സ്കൂട്ടര്‍ പുറത്തേക്ക് നീക്കിവെക്കുകയും പിന്നാലെ തീ പടരുകയും ചെയ്തു. വേഗത്തില്‍ വെള്ളം ഒഴിച്ച് തീ അണച്ചെങ്കിലും സ്കൂട്ടറിന്‍റെ ഭൂരിഭാഗം ഭാഗങ്ങളും കത്തിനശിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button