ന്യൂഡല്‍ഹി:തീവ്രവാദ വിരുദ്ധ സേനയുടെ എടിഎസ് പാന്‍-ഇന്ത്യ മേധാവികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ‘തീവ്രവാദ വിരുദ്ധ സമ്മേളനം’ ഉദ്ഘാടനം ചെയ്ത ശേഷമായിരിക്കും കൂടിക്കാഴ്ച. രാജ്യത്ത് അടുത്തിടെ ശക്തിയാര്‍ജ്ജിച്ച ഖാലിസ്ഥാന്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സമ്മേളനം വിളിച്ചിരിക്കുന്നത്.
Read Also: മുന്‍വൈരാഗ്യം മൂലം ബസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം: ഒരാള്‍ പിടിയിൽ
യോഗത്തില്‍ വിദേശ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളെ കുടുക്കാന്‍ എടിഎസ് മേധാവികള്‍ കര്‍മ്മ പദ്ധതി തയ്യാറാക്കും. എന്‍ഐഎ, ഇന്റലിജന്‍സ് ബ്യൂറോ (ഐബി), വിവിധ സംസ്ഥാനങ്ങളിലെ എടിഎസ് യൂണിറ്റുകള്‍ എന്നിവയുടെ മേധാവികള്‍ പങ്കെടുക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പരസ്പരം സഹകരിക്കും.
ഇതിനിടെ ഇന്ത്യയില്‍ നിന്ന് തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. രാജ്യം സ്വീകരിക്കുന്ന, ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയത്തിന് പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments