തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. റദ്ദാക്കിയ കെഎസ്ഇബി കരാര്‍ പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷനോട് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് റദ്ദാക്കിയ കരാറുകള്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലമാണ് പുനഃസ്ഥാപിക്കുന്നത്.
Read Also: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുതിക്കുന്നു! ഇന്ധനവില കുത്തനെ ഉയർത്തി ഷെൽ
പുതിയ ടെന്‍ഡര്‍ വിളിച്ചാല്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരും. ഇത് വൈദ്യുതി ചാര്‍ജിലും പ്രതിഫലിക്കും. അതുകൊണ്ട് റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ കരാറുകള്‍ പുനഃസ്ഥാപിക്കുന്നതാണ് നല്ലതെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തി. ഓണ്‍ലൈനായി ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.
Post Your Comments