തിരുവനന്തപുരം: വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പോലീസ്. പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരിൽ സോഷ്യൽ മീഡിയ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങൾ എന്നിവ നൽകുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ നൽകിയാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്. ഒറ്റ നോട്ടത്തിൽ യഥാർഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ഇത്തരം വ്യാജ സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വെബ്സൈറ്റ് അഡ്രസ്സ് സൂക്ഷ്മമായി പരിശോധിച്ചാൽ മതിയാകും. ഉപയോക്താക്കൾ ഇത്തരം തട്ടിപ്പിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Read Also: കരുവന്നൂർ തട്ടിപ്പ്; വായ്‌പ അടച്ചവരുടെ ആധാരം ഇഡി തിരികെ നല്‍കണമെന്ന് ഹൈക്കോടതി
Post Your Comments