കൊച്ചി: കരുവന്നൂർ തട്ടിപ്പിൽ വായ്പ അടച്ചവരുടെ ആധാരം ഇഡി തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതിൽ തടസമില്ലെന്ന് ഇഡി വ്യക്തമാക്കി. ഇതിനായി ബാങ്കിന് അപേക്ഷ നൽകാൻ പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു.
ബാങ്ക് അധികൃതര്‍ അപേക്ഷ നല്കിയാല് വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം തിരികെ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments