കുമളി: നെൽകൃഷിക്ക് കീടബാധ ഉണ്ടാവാതിരിക്കാൻ കീടനാശിനി തളിക്കുന്നതിനിടെ അവശനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവകർഷകൻ മരിച്ചു. തേനി ജില്ലയിലെ ഗൂഢല്ലൂർ, മുനിസ്വാമി കോവിൽ തെരുവിൽ ഗുണശേഖരൻ(42) ആണ് മരിച്ചത്.
കഴിഞ്ഞ 26-ന് ആണ് സംഭവം. വയലിൽ കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഗുണശേഖരനെ ആദ്യം കമ്പം സർക്കാർ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഗുണശേഖരൻ തിങ്കളാഴ്ചയാണ് മരിച്ചത്.
Read Also : ന്യൂസ് ക്ലിക്കിനെതിരെ റെയ്ഡും നടപടിയും, സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍
ഗൂഡല്ലൂർ വെട്ടുകാട് ഭാഗത്ത് കൃഷിക്ക് കീടനാശിനി പ്രയോഗം നടത്തുന്നതിനിടെയാണ് മറ്റ് രണ്ട് കർഷകർ തളർന്നുവീണത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.
കൃഷിയിടത്തിൽ കർഷകർ ഉപയോഗിച്ച കീടനാശിനി സംബന്ധിച്ച് ഗൂഡല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments