കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസാദങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. കേരള ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം, 4/10/2023 മുതൽ ഉണ്ണിയപ്പത്തിന്റെ വില 30 രൂപയിൽ നിന്നും 40 രൂപയിലേക്ക് വർദ്ധിക്കുകയാണ്. ഉണ്ണിയപ്പത്തിന്റെ വില 40 രൂപയാകുമ്പോൾ, അതിൽ 22 രൂപ കീഴ്ശാന്തിക്കും മിച്ചമുള്ള 18 രൂപ ദേവസ്വം ബോർഡിനുo ആണ്. ഉണ്ണിയപ്പ നിർമ്മാണത്തിനായി ദേവസ്വം ബോർഡിന് യാതൊരുവിധത്തിലുള്ള ചിലവുകളും ഇല്ല. അതിനാൽ തന്നെ ഈ വില വർദ്ധനവ് കൊണ്ട് അമ്പലത്തിനോ അപ്പത്തിന്റെ ഗുണമേന്മയ്ക്കോ യാതൊരു വിധത്തിലുള്ള വർദ്ധനവും ഉണ്ടാകാൻ സാധ്യതയില്ല എന്നു ഒരു ഭക്തന്റെ കുറിപ്പ്. അജിത് കുമാർ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
read also: ന്യൂസ് ക്ലിക്ക് അന്വേഷണ പരിധിയിലേയ്ക്ക് പ്രകാശ് കാരാട്ടും
പോസ്റ്റ് പൂർണ്ണ രൂപം
നമസ്തേ?,
ഓം വിഘ്നേശ്വരായ നമഃ
വളരെ പ്രധാനപ്പെട്ട ഒരു വിവരം ഭക്തജനങ്ങളുടെ മുമ്പിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ഞാൻ ഈ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാക്ഷേത്രങ്ങളാണ് കൊട്ടാരക്കര പടിഞ്ഞാറ്റിൻകരശ്രീ മഹാദേവർ ക്ഷേത്രവും, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രവും. കൊട്ടാരക്കര എന്ന സ്ഥലത്തിന്റെ അടയാളം തന്നെ ശ്രീ മഹാഗണപതി ക്ഷേത്രമാണ്. അവിടുത്തെ ഉണ്ണിയപ്പം വിശ്വപ്രസിദ്ധവുമാണ്. ഉന്നത നിലവാരമുള്ള രീതിയിൽ ശുദ്ധമായ വെളിച്ചെണ്ണയും, പഴം, ശർക്കര, തേങ്ങ, ചുക്ക് തുടങ്ങിയ കൂട്ടുകൾ ഉപയോഗിച്ചാണ് ഈ ഉണ്ണിയപ്പം തയ്യാറാക്കുന്നത്. അതീവ സാദിഷ്ഠമായ ഈ ഉണ്ണിയപ്പ പ്രസാദം ഭഗവാന് നേധിച്ചതിനുശേഷം ഉദയാസ്തമന ദിവസമായ തിങ്കളും വ്യാഴവും ഒഴികെ എല്ലാ ദിവസവും ഭക്തജനങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്. തിങ്കളാഴ്ചയും വ്യാഴാഴ്ചയും അത്താഴ പൂജക്ക് ശേഷം ഇത് ഭക്തജനങ്ങൾക്ക് നൽകുന്നതാണ്.
ഇനി ഞാൻ വിഷയത്തിലേക്ക് വരാം. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം, 4/10/2023 മുതൽ ഉണ്ണിയപ്പത്തിന്റെ വില 30 രൂപയിൽ നിന്നും 40 രൂപയിലേക്ക് വർദ്ധിക്കുകയാണ്. 2016-17
കാലഘട്ടങ്ങളിലാണ് ഇതിനുമുമ്പ് ഉണ്ണിയപ്പത്തിന്റെ വില വർധിച്ചിട്ടുള്ളത്. ആ സമയത്ത് ഒരു കവർ ഉണ്ണിയപ്പത്തിന് 20 രൂപയായിരുന്നു വില. 10 രൂപ ദേവസ്വം ബോർഡിനും. പത്തുരൂപ
കീഴ്ശാന്തിക്ക് ഉണ്ണിയപ്പ നിർമ്മാണത്തിനുമായിട്ടാണ് വീതിച്ചിരുന്നത്. പിന്നീട് അത് 35 രൂപ ആകുകയും ഭക്തജനങ്ങളുടെ സമരം കാരണം അഞ്ചു രൂപ കുറച്ച് 30 രൂപയെ ആക്കുകയും ചെയ്തു. ആ 30 രൂപയിൽ 10 രൂപ ദേവസ്വം ബോർഡിനും പിന്നീടുള്ള 20 രൂപ കീഴ്ശാന്തിക്ക് ഉണ്ണിയപ്പം നിർമ്മാണത്തിനുമാണ്. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കുന്നതിനാൽ ഈ വല വർദ്ധനവ് അന്ന് തീർത്തും സ്വാഭാവികം മാത്രമായിരുന്നു.
എന്നാൽ നാളെ മുതൽ ഉണ്ണിയപ്പത്തിന്റെ വില 40 രൂപയാകുമ്പോൾ, അതിൽ 22 രൂപ
കിഴ്ശാന്തിക്കും മിച്ചമുള്ള 18 രൂപ ദേവസ്വം ബോർഡിനുo ആണ്. ഉണ്ണിയപ്പ നിർമ്മാണത്തിനായി ദേവസ്വം ബോർഡിന് യാതൊരുവിധത്തിലുള്ള ചിലവുകളും ഇല്ല. അതിനാൽ തന്നെ ഈ വില വർദ്ധനവ് കൊണ്ട് അമ്പലത്തിനോ അപ്പത്തിന്റെ ഗുണമേന്മയ്ക്കോ യാതൊരു വിധത്തിലുള്ള വർദ്ധനവും ഉണ്ടാകാൻ സാധ്യതയില്ല.
നിലവിൽ ഏകദേശം ഒരു വർഷം 30 ലക്ഷം കവർ ഉണ്ണിയപ്പം ആണ് വിറ്റുപോകുക. ഇതിൽ നിന്നും യാതൊരുവിധത്തിലുള്ള പ്രവർത്തനങ്ങളും നടത്താതെ ദൈവസന്നിധിയിൽ ലഭിക്കുക ഏകദേശം മൂന്ന് കോടി രൂപയിൽ കൂടുതലാണ്. അതു ₹18 ആയി വർധിക്കുമ്പോൾ ദേവാസ്വത്തിന് ഉള്ള ലാഭം 7 കോടി രൂപക് മുകളിൽ ആയിരിക്കും.
നാളിതുവരെയും ദേവസ്വം ബോർഡ് ഈ മഹാക്ഷേത്രത്തിന്റെ വികസന പ്രവർത്തനത്തിന് വേണ്ടി, ഒരുപാട് തുകകൾ ചിലവഴിച്ചിട്ടില്ല എന്നുള്ളതും മനസ്സിലാക്കേണ്ടതാണ്.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണ് ഈ വില വർദ്ധനവ് എന്ന് ദേവസ്വം ബോർഡ് പറയുമ്പോഴും, ദേവസ്വം ബോർഡിന്റെ താല്പര്യമോ നിർദ്ദേശമോ ഇല്ലാതെ ഹൈക്കോടതിയിൽ നിന്നും ഇത്തരത്തിൽ ഒരു ഉത്തരവ് വരില്ല എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. എന്തിനുവേണ്ടിയാണ് ദേവസ്വം ബോർഡ് ഇത്തരത്തിൽ ഭക്തജനങ്ങളെ കൊള്ളയടിക്കുന്നത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ഇതിനെതിരെ അതിശക്തമായി ഭക്തജനങ്ങളും വിശ്വാസികളും പൊതുജനങ്ങളും പ്രതികരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുകയാണ്.
ഞാൻ പറഞ്ഞതിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകളോ കുറ്റങ്ങളും ഉണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ.
മഹാഗണപതിയുടെ ഭക്തൻ എന്ന നിലയിൽ
വിനായക എസ് അജിത് കുമാർ
Leave a Comment