ന്യൂഡല്‍ഹി: വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ യു.എ.പി.എ. നിയമപ്രകാരം കേസെടുത്ത് ഡല്‍ഹി പോലീസ്. അതിന് പിന്നാലെ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ റെയ്ഡും നടന്നു. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിലവില്‍ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരന്‍ യെച്ചൂരിയുടെ വസതിയില്‍ താമസിക്കുന്നതിനാലാണ് ഇവിടെ പരിശോധന നടത്തുന്നത്. ചോദ്യംചെയ്യലിനായി ഏതാനും മാധ്യമപ്രവര്‍ത്തകരെ പോലീസ് സ്‌റ്റേഷനിലേക്കുകൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം.
read also: ‘ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്‌ക്കെതിരെ വാർത്ത’, ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്
നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പോര്‍ട്ടലിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനു പിന്നാലെ പോര്‍ട്ടലുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇന്ന് (ചൊവ്വാഴ്ച) നടന്ന പരിശോധന പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണോ എന്നതില്‍ വ്യക്തതയില്ല. പരിശോധനയുമായി ബന്ധപ്പെട്ട് മറ്റുവിവരങ്ങള്‍ പിന്നീട് ലഭ്യമാക്കാമെന്ന് പോലീസ് അറിയിച്ചു.
പ്രഭിര്‍ പുര്‍കയാസ്ഥ, അഭിഷര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ഭാഷാ സിങ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, ഊര്‍മിളേഷ് എന്നീ മാധ്യമ മപ്രവര്‍ത്തകരുടെ വസതികളിലാണ് റെയ്ഡ്. ഇവര്‍ക്ക് പുറമേ സഞ്ജയ് രജൗര, സൊഹൈല്‍ ഹഷ്മി എന്നിവരുടെ വസതികളും പരിശോധന നടന്നു. പലരുടേയും ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായും ആരോപണമുണ്ട്.
Post Your Comments