Latest NewsNewsLife StyleHealth & Fitness

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ അറിയാം

ലോകമെമ്പാടുമുള്ള മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ അഥവാ ഹൃദയാഘാതം. നെഞ്ചുവേദന, പുറകിലെ അസ്വസ്ഥത, വിയർപ്പ്, ഓക്കാനം, ഛർദ്ദി, ശ്വാസതടസ്സം എന്നിവയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ മിക്കപ്പോഴും നെഞ്ചിനോട് ബന്ധപ്പെട്ടുള്ളതായിരിക്കും. തൊണ്ണൂറ് ശതമാനവും ഇത്തരത്തിലായിരിക്കും പ്രകടമാകുക. എന്നാല്‍, പതിനഞ്ച് ശതമാനം ആളുകളില്‍ നെഞ്ചിനോട് യാതൊരു ബന്ധവുമില്ലാത്ത ലക്ഷണങ്ങളും ഉണ്ടാകാം.

Read Also : മഹാരാഷ്ട്ര ആശുപത്രിയിലെ രോഗികളുടെ കൂട്ടമരണം: നാല് കുട്ടികളുള്‍പ്പെടെ 7 പേർ കൂടി മരിച്ചു, മരണം 31 ആയി

പലര്‍ക്കും നെഞ്ചിനോടനുബന്ധമായ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടാറുണ്ടെങ്കിലും കൃത്യമായി വേദന അനുഭവപ്പെടുന്നത് എവിടെയെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്ന സാഹചര്യവുമുണ്ട്. സാധാരണയായി അനുഭവപ്പെടുന്ന വേദനയ്ക്ക് അന്‍ജെന എന്നു പറയുന്നു. ഇത് പലതരത്തില്‍ അനുഭവപ്പെടാം.

നെഞ്ച് പൊട്ടിപോകുന്ന വേദനയുണ്ടാകുക
ശ്വാസോഛ്വാസം ക്രമാതീതമായി ഉയരുക
നെഞ്ചില്‍ ഭാരം അനുഭവപ്പെടുക

തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി ഒരാളില്‍ അനുഭവപ്പെടുന്നത്. എന്നാല്‍, നെഞ്ചിന്റെ ഇടതു വശത്താണ് ഹൃദയം സ്ഥിതി ചെയ്യുന്നതെന്നതു കൊണ്ട് നെഞ്ചിന്റെ ഇടതുവശത്തായിരിക്കും വേദന അനുഭവപ്പെടുകയെന്ന തെറ്റിദ്ധാരണ പലരിലുമുണ്ട്.

എന്നാല്‍, അല്‍പ്പം ഇടത്തേക്ക് ചെരിഞ്ഞ ആകൃതിയിലാണ് ഹൃദയം സ്ഥിതി ചെയ്യുന്നതെങ്കിലും, ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചിന്റെ മധ്യഭാഗത്തായിട്ടാണ് വേദന അനുഭവപ്പെടുക. നെഞ്ചില്‍ നിന്നും വേദന വ്യാപിക്കുക കയ്യിലേക്കായിരിക്കും.

പൊതുവേ ഇടതു കയ്യിലേക്കാണ് വ്യാപിക്കുന്നതെങ്കിലും ഇടതു കയ്യില്‍ മാത്രമല്ല, വലതു കയ്യിലും വേദന വ്യാപിക്കാന്‍ സാധ്യതയുണ്ട്. ചില കേസുകളില്‍ രണ്ടു കൈകളിലും വേദന അനുഭവപ്പെടാം. നെഞ്ചും താടിയും കഴയ്ക്കുന്നതായി തോന്നുക, വളരെ അപൂര്‍വ്വമായി ചെവിക്കും നടുവിനും തൊണ്ടയിലും വേദന അനുഭവപ്പെടാം.

ഹൃദയാഘാതത്തിന്റെ അനുബന്ധ ലക്ഷണങ്ങളായി രോഗി വെട്ടി വിയര്‍ക്കുക, വയറ്റില്‍ നിന്നും പോകണമെന്ന തോന്നല്‍, ഛര്‍ദ്ദി എന്നിവയും ഉണ്ടാകാം.

അപൂര്‍വമായി ചിലരില്‍ ഹൃദയാഘാതത്തോടനുബന്ധിച്ചുള്ള ലക്ഷണങ്ങള്‍ വയറിലേക്കും വ്യാപിക്കാറുണ്ട്. എന്നാല്‍, ഇത്തരം അനുബന്ധ ലക്ഷണങ്ങള്‍ പൊക്കിളിനു താഴേക്ക് യാതൊരു കാരണവശാലും വ്യാപിക്കാറില്ല.

Read Also : ട്രിവാൻഡ്രം ക്ലബ്ബിലെ ലക്ഷങ്ങളുടെ ചീട്ടുകളി, മുറിയെടുത്തത് വിനോദിനി ബാലകൃഷ്ണന്റെ സഹോദരന്‍റെ പേരിൽ, പിടിച്ചത് ലക്ഷങ്ങൾ

ഏകദേശം എണ്‍പത് ശതമാനം ആളുകള്‍ ഹൃദയാഘാതത്തിന്റെ പ്രാരംഭഘട്ടം ഗ്യാസ്ട്രബിളാണെന്നു തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നു അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍, ഹൃദ്രോഗത്തിനു സാധ്യത ഘടകമുള്ള വ്യക്തികള്‍ തീര്‍ച്ചയായും മുന്‍കരുതലുകള്‍ പാലിക്കേണ്ടതാണ്.

ഹൃദയാഘാതം ഉണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ, വ്യക്തിക്ക് ആസ്പിരിൻ നൽകുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും വേണം. രോഗലക്ഷണങ്ങൾ മാറുന്നത് വരെ കാത്തിരിക്കേണ്ടതില്ല. എത്രയും വേഗം ആ വ്യക്തിയെ ആശുപത്രിയിൽ എത്തിക്കുന്നുവോ അത്രയും മികച്ചതാണ് അതിജീവനത്തിനുള്ള സാധ്യത.

ഹൃദയാഘാതം മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാം, ചില സന്ദർഭങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ജീവിതശൈലിയിലെ ലളിതമായ മാറ്റങ്ങൾ, പതിവ് പരിശോധനകൾ, മരുന്നുകൾ എന്നിവയിലൂടെ രണ്ടാമത്തെ ഹൃദയാഘാത സാധ്യത തടയാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button