മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 31 രോഗികള്‍ മരിച്ച സംഭവം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. വിശദമായ അന്വേഷണത്തിന് ശേഷം ഉത്തരവാദികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ഉജ്ജയിന്‍ ബലാത്സംഗം, പ്രതിയുടെ വീട് സര്‍ക്കാര്‍ ഭൂമിയില്‍: പൊളിക്കാന്‍ തയ്യാറെടുത്ത് അധികൃതര്‍
മുംബൈയില്‍ നടന്ന പ്രതിവാര ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഷിന്‍ഡെ ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയില്‍ മരുന്നുകളുടെയും ജീവനക്കാരുടെയും കുറവുണ്ടെന്ന അവകാശവാദങ്ങള്‍ ഷിന്‍ഡെ നിഷേധിച്ചു, ആവശ്യത്തിന് മരുന്ന് സ്റ്റോക്കും മെഡിക്കല്‍ സ്റ്റാഫും ലഭ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സെന്‍ട്രല്‍ മഹാരാഷ്ട്രയിലെ നന്ദേഡിലെ ഡോ.ശങ്കര്‍റാവു ചവാന്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ സെപ്തംബര്‍ 30 മുതല്‍ 48 മണിക്കൂറിനുള്ളില്‍ 31 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.
Post Your Comments