തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്നം പാക്കേജുകളിലൂടെ പരിഹരിക്കുമെന്നു പറഞ്ഞ മന്ത്രി വി.എൻ വാസവനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്.
കട്ടതിന് ശേഷം സിപിഎം നേതാക്കള്‍ ന്യായീകരണം നടത്തുന്നുവെന്നും ദയാവായ്പുകളുടെ പാക്കേജുകളായ് സഹകാരികള്‍ക്ക് വാസവന്റെ വീട്ടില്‍ നിന്നെടുത്തു കൊടുക്കുന്ന പണമല്ല ചോദിച്ചതെന്നും ശക്തമായ ശ്യാംരാജ് വിമര്‍ശിച്ചു.
read also: മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 24 പേർ: 12 പേർ നവജാത ശിശുക്കൾ
കുറിപ്പ്
‘കട്ടതും പോരാ, ന്യായീകരണവും. കേരളത്തിലെ മാദ്ധ്യമങ്ങളും ബുദ്ധിയില്ലാത്ത ബുദ്ധിജീവികളും ഒക്കെച്ചേര്‍ന്ന് ഇടതുപക്ഷത്തിന് അനുകൂലമായ ഒരു എക്കോ സിസ്റ്റം കേരളത്തില്‍ നിര്‍മ്മിച്ചു വച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാല്‍ വെടി കൊണ്ടവനോട് ഇക്കൂട്ടര്‍ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടു കൂടായിരുന്നോ എന്ന്. ഒരു ബാങ്കില്‍ മാത്രം 500 കോടിയുടെ കൊള്ള നടത്തിയിട്ടും ഇവരുടെ ചോദ്യം കേരളത്തിന്റെ സഹകരണ മേഖല തകര്‍ക്കുകയാണോ എന്നും സുരേഷ് ഗോപി എന്തിനാണ് ജാഥ നടത്തുന്നതെന്നും ഒക്കെയാണ്’.
‘പണം പാക്കേജുകളായ് കൊടുക്കും പോലും. ദയാവായ്പുകളുടെ പാക്കേജുകളായ് സഹകാരികള്‍ക്ക് വാസവന്റെ വീട്ടില്‍ നിന്നെടുത്തു കൊടുക്കുന്ന പണമല്ല ചോദിച്ചത്. മൊയ്ദീനും കണ്ണനുമടക്കം കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ കട്ടു തിന്ന, സാധാരണ ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ അവരുടെ സ്വന്തം പണം ആവശ്യപ്പെടുകയാണ് ചെയ്തത്’- ശ്യാംരാജ് പറഞ്ഞു.
Post Your Comments