KottayamKeralaNattuvarthaLatest NewsNews

കടം കൊടുത്ത പണം തിരിച്ച് ചോദിച്ചതിന് യുവാവിനെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: പ്രതി പിടിയിൽ

പെ​രു​മ്പാ​യി​ക്കാ​ട് മ​ള്ളു​ശേ​രി തി​ട​മ്പൂ​ര്‍ ക്ഷേ​ത്രം ഭാ​ഗ​ത്ത് താ​ഴ​പ്പ​ള്ളി​ല്‍ അ​ന​ന്തു സ​ത്യ​നെ(ഉ​ണ്ണി-26)യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: കൊ​ല​പാ​ത​ക​ശ്ര​മക്കേസി​ല്‍ യു​വാ​വ് അ​റ​സ്റ്റിൽ. പെ​രു​മ്പാ​യി​ക്കാ​ട് മ​ള്ളു​ശേ​രി തി​ട​മ്പൂ​ര്‍ ക്ഷേ​ത്രം ഭാ​ഗ​ത്ത് താ​ഴ​പ്പ​ള്ളി​ല്‍ അ​ന​ന്തു സ​ത്യ​നെ(ഉ​ണ്ണി-26)യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഫ്ലിപ്കാർട്ട് ബില്യൺ ഡേയ്സ് പൊടിപൊടിക്കാൻ മോട്ടോറോള എത്തുന്നു! സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവുകൾ

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10-ന് ആണ് സംഭവം. ​ഇ​യാ​ള്‍ കു​ട​യം​പ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കോ​ട്ട​യം സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്തു വ​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന് പ്ര​തി പ​ണം ക​ടം കൊ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കോ​ട്ട​യം സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്ത് വ​ച്ച് പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ര്‍ന്ന് ഇ​വ​ര്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍ക്കം ഉ​ണ്ടാ​വു​ക​യും പ്ര​തി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : എക്സ് മേധാവി ലിൻഡയുടെ ഫോണിൽ ‘എക്സ്’ ഇല്ല! വിഷയം ഏറ്റെടുത്ത് സോഷ്യൽ മീഡിയ, അഭിമുഖം വൈറലാകുന്നു

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രേ കോ​ട്ട​യം വെ​സ്റ്റ്, ഗാ​ന്ധി​ന​ഗ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ല്‍ കേ​സു​ണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button