Latest NewsKeralaNews

കേരളത്തിലെ മൂന്ന് നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നു: കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍. കനത്ത മഴയില്‍ സംസ്ഥാനത്തെ മൂന്ന് നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

Read Also: മഴക്കാലത്ത് വാഹനയാത്ര ശ്രദ്ധാപൂർവ്വമാകട്ടെ: മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരത്തെ കരമനയാര്‍, നെയ്യാര്‍, മണിമല പുഴകളിലാണ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പുഴകളുടെ സമീപ മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അച്ചന്‍കോവില്‍ നദിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട  ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നുണ്ട്. അതേസമയം, അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button