Latest NewsNewsIndia

ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തി, തെളിവ് പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നതായി ഡല്‍ഹി പൊലീസ്. വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍ കണ്ടുകിട്ടിയതായും ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കി. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളില്‍ കുക്കര്‍, ഗ്യാസ് സിലിണ്ടര്‍, ഐഇഡി എന്നിവ ഉപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലനം നടത്തിയതായും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read Also: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു: എട്ടു തൊഴിലാളികൾക്ക് പരിക്കേറ്റു

എന്‍ഐഎ തലയ്ക്ക് വിലയിട്ട ഐഎസ് ഭീകരന്‍ മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാന്‍ ഇന്നാണ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായത്. പൂനെ ഐഎസ് കേസുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഇയാള്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്നും സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ പിടികൂടിയെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button