CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

ഷാരൂഖിന്റെ അഭിനയം അതിഭാവുകത്വം നിറഞ്ഞത്, ജവാൻ വിജയം നേടിയത് സഹതാപത്തിലൂടെ: വിമർശനവുമായി വിവേക് അഗ്നിഹോത്രി

മുംബൈ: ബോളിവുഡിൽ തരംഗമായി മാറിയ ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ വിജയം നേടിയത് സഹതാപത്തിലൂടെയെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഷാരൂഖിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളിലെ അഭിനയം അതിഭാവുകത്വം നിറഞ്ഞതാണെന്നും ഇതിനേക്കാൾ മെച്ചമായി അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയുമായിരുന്നുവെന്നും ഒരു അഭിമുഖത്തിൽ വിവേക് അഗ്നിഹോത്രി പറഞ്ഞു. ഷാരൂഖിന്റെ ഫാൻസ് തന്നെ സോഷ്യൽ മീഡിയയിലൂടെ ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഒരു ആക്ഷൻ സിനിമയായി നോക്കുമ്പോൾ പ്രശ്‌നമില്ല, പക്ഷേ അവയെ ഒരു മികച്ച സിനിമ എന്ന നിലവാരത്തിൽ അവതരിപ്പിക്കുന്നതിനോടും ബോളിവുഡ് സിനിമകളിലെ ഏറ്റവും മികച്ചത് എന്നു പറയുന്നതിനോടും എനിക്ക് യോജിക്കാനാകില്ല. സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് സിനിമ ശ്രമിച്ചതെന്നാണ് തനിക്ക് തോന്നുന്നത്’ വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.

3 പെൺമക്കളെയും കൊലപ്പെടുത്തി പെട്ടിക്കുള്ളിൽ കുത്തിനിറച്ചു, ഒന്നുമറിയാതെ പോലീസിൽ പരാതി നൽകി; പഞ്ചാബിലേത് ദുരഭിമാന കൊല?

ജവാൻ സിനിമ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് വിവേകി അഗ്നിഹോത്രി സംവിധാനം നിർവ്വഹിച്ച ‘വാക്‌സിൻ വാർ’ എന്ന ചിത്രം റിലീസിനെത്തിയത്. തന്റെ സിനിമ ഒരിക്കലും ജവാനു മുകളിൽ പോകില്ലെന്നും ഒരു മത്സരത്തിന് പോലും താനില്ലെന്നും നേരത്തെ വിവേക് അഗ്നിഹോത്രി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button